മോട്ടോർ കോൺഫെഡറേഷൻ CITU താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി
താമരശ്ശേരി:പെട്രോൾ,ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, കേന്ദ്ര ട്രാൻസ്പോർട്ട് ഭേദഗതിയും, ലേബർ കോഡും റദ് ചെയ്യുക, ഓട്ടോ - ടാക്സി ചാർജ് പുതുക്കി നിശ്ചയിക്കുക, മോട്ടോർ വ്യവസായത്തെ സംരക്ഷിക്കുക തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ച് മോട്ടോർ കോൺഫെഡറേഷൻ CITU താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ CITU ഏരിയാപ്രസിഡൻ്റ്
N K സുരേഷ് ഉദ്ഘാടനം ചെയ്തു. CITU ഏരിയാ സെക്രട്ടറി TC വാസു, അഭിവാദ്യം ചെയ്ത് സംസാരിച്ചു. ടി വിനോദ് കുമാർ അദ്ധ്യക്ഷം വഹിച്ചു
