​നീറ്റ് ക്രമക്കേട്: താമരശ്ശേരിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ റാലിയും കൂട്ടായ്മയും സംഘടിപ്പിച്ചു.

താമരശ്ശേരി: പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും നീറ്റ് (NEET) പരീക്ഷയിൽ ഉയർന്ന ക്രമക്കേടുകൾക്കെതിരെയും ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ടൗണിൽ പ്രതിഷേധ റാലിയും വിശദീകരണ കൂട്ടായ്മയും സംഘടിപ്പിച്ചു.

​പ്രതിഷേധ കൂട്ടായ്മ സി.പി.ഐ.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം ടി. മഹറൂഫ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പരമോന്നത പരീക്ഷകളിൽ പോലും നടക്കുന്ന അഴിമതിയും ക്രമക്കേടുകളും വിദ്യാർത്ഥികളുടെ ഭാവി തകർത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

​ചടങ്ങിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അഖിൽ എൻ. അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സ്വാതി പി. ടി. മുഖ്യപ്രഭാഷണം നടത്തി. അശ്വിൻ എൻ. എസ്. സ്വാഗതവും ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം നബീൽ നന്ദിയും പറഞ്ഞു.