സി.കെ. മൂസ്സ കുട്ടി മുസ്ലിയാർ നിര്യാതനായി

താമരശ്ശേരി: പ്രമുഖ പണ്ഡതനും അര നൂറ്റാണ്ടിലധികം തുടർച്ചയായി കൂടത്തായിൽ അനേകം ശിഷ്യഗണങ്ങൾക്ക് മത പഠനം നൽകുകയും  ചെയ്ത സി.കെ. മൂസ കുട്ടി മുസ്ലാർ നിര്യാതനായി. 83 വയസ്സായിരുന്നു.
 സി.കെ.മുഹമ്മദ് ബഷീർ (അധ്യാപകൻ പൂനൂർ ഗവ: ഹൈസ്കൂൾ ) സി.കെ. സ്വാദിഖ് ( അധ്യാപകൻ കണ്ണോത്ത് യു.പി.സ്കൂൾ ) സി.കെ. റംല എന്നിവരാണ് മക്കൾ. മജീദ് ദാരിമി ചളിക്കോട്, സ്വാലിഹ കോളിക്കൽ, ഷാഹിദ കരുവം പൊയിൽ മരുമക്കളാണ്.

 51 വർഷക്കാലം ഒരു ഗ്രാമത്തിൽ തുടർച്ചയായി തന്റെ ശിഷ്യഗണങ്ങൾക്ക് മത വിജ്ഞാനം പകർന്ന് നൽകിയ മൂസകുട്ടി മുസ്ല്യാർ വാവാട്, ഉരുളികുന്നുമ്മൽ, എന്നിവടങ്ങളിലെ ദർസ് പഠനത്തിനുശേഷം പട്ടിക്കാട് ജാമിയ നൂരിയ്യ അറബിക് കോളേജിൽ നിന്നും ഫൈസി ബിരുദം കരസ്ഥമാക്കി .
കൂടത്തായ് തോട്ടത്തിൽ മസ്ജിദ്, നൂർ മസ്ജിദ് എന്നിവിടങ്ങളിലാണ് അധ്യാപന സേവനമനുഷ്ഠിച്ചത്.

കൂടത്തായ് ബസാർ ജുമുഅത്ത് പള്ളിയിൽ നടന്ന മയ്യത്ത് നിസ്കാരത്തിന് കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി.