"സ്നേഹസമർപ്പണം'' ചാരിറ്റി വാട്ട്സ്ആപ് ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു


പൂനൂർ:കോളിക്കൽ/  കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള ഗായകരേയും ചരിറ്റിപ്രവർത്തകരേയും ഉൾപ്പെടുത്തി രൂപം കൊടുത്ത "സ്നേഹസമർപ്പണം " ചാരിറ്റി വാട്സ് ആപ്പ് കൂട്ടായ്മ കട്ടിപ്പാറ-കോളിക്കൽ കാരുണ്യതീരം ക്യാമ്പസ് ഓഡിറ്റോറിയത്തിൽ കൊടുവള്ളി MLA പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്മെമ്പർ നുഷ്ഹത്ത് ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിർദ്ധനരോഗികൾക്കുള്ള ധനസഹായം MLAയിൽ നിന്നും ഗ്രൂപ്പ് ട്രഷറർ ഷിഹാബ് മുറിയനാൽ ഏറ്റുവാങ്ങി.മാതൃകാ ചാരിറ്റി പ്രവർത്തകരും ജീവകാരുണ്യപ്രവർകരും ഗ്രൂപ്പിന്റെ വളർച്ചയിൽ മികച്ച സംഭാവന നൽകിയവരുമായ നസീർ മുറിയനാൽ,എൻ അഹമ്മദ്കുട്ടി, എം എ ഖാദർ മാസ്റ്റർ എന്നിവരെ ഗ്രൂപ്പ് ആദരിച്ചു.പ്രതീക്ഷാഭവൻ ചെയർമാൻ ഹക്കീംമാസ്റ്റർ,സൂപ്രണ്ടിംഗ് മാനേജർ  പാർവ്വതീഭായ്,പാലിയേറ്റീവ് പ്രവർത്തകൻ എൻ അഹമ്മദ്കുട്ടി മലോറം  ഗ്രൂപ്പ് ജോ:സെക്രട്ടറി സാഹിറ തുടങ്ങിയവർ ആശംസകൾ നേർന്നു.  പ്രതീക്ഷാഭവൻ താമസക്കാരെ ചേർത്തു നിർത്തി സ്നേഹസമർപ്പണം ഗായകരെ അണിനിരത്തി  ഹസീബ് പൂനൂർ,അൻഷാദ് മുക്കം,തൻഹതജ്മൽ എലത്തൂർ, സലീന എടപ്പാൾ എന്നിവർ നേതൃത്വം കൊടുത്ത ഗാനവിരുന്നൊരുക്കി. മുഴുവൻ പങ്കാളികൾക്കും ചായയും പലഹാരവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും നൽകി.ചടങ്ങിന് ഗ്രൂപ്പ് ചെയർമാൻ എം എ ഖാദർമാസ്റ്റർ പെരുമ്പള്ളി സ്വാഗതവും  ജനറൽ സെക്രട്ടറി മുഹമ്മദ്ബഷീർ കരിപ്പൂർ നന്ദിയും പറഞ്ഞു.