കത്തറമ്മൽ ജേഷ്ഠൻ്റെ കുത്തേറ്റ് അനിയൻ മരിച്ചു.
കൊടുവള്ളി വലിയപറമ്പ് കത്തറമ്മൽ താന്നിരിക്കംപൊയിൽ പ്രസാദ് (50)നെയാണ് സഹോദരൻ പ്രമോദ് (54) കൊലപ്പെടുത്തിയത്. രാത്രി 10.30 ഓടെയായിരുന്നു സംഭവം.പ്രമോദ് തന്നെയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. രാത്രി ഒരു മണിയോടെയാണ് പോലീനെ വിവരം അറിയിച്ചത്.
മരണപ്പെട്ട പ്രസാദും, പ്രമോദും ഒരേ വീട്ടിലാണ് താമസം, പ്രസാദ് കൂലി പണിക്കാരനും, പ്രമോദ് മരപ്പണിക്കാരനുമാണ്
ഒരു സഹോദരിയടക്കം കുടുംബത്തിൽ നാലു പേരാണ്.ഇവരുടെ മാതാവും, പിതാവും നേരത്തെ മരണപ്പെട്ടിരുന്നു. .പ്രസാദും, പ്രമോദും ഒരേ വീട്ടിലാണ് താമസം. സഹോദരി കൊടുവള്ളി കരുവൻ പൊയിലിലും, ഒരു സഹോദരൻ നരിക്കുനി അത്താണിയിലുമാണ്.
