കൊയിലാണ്ടി വിസ്ഡം സെൻ്റർ നിർമ്മാണ ഉദ്ഘാടനം നാളെ
കൊയിലാണ്ടി: മത-സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ-ജീവകാരുണ്യ രംഗത്ത് 2015 മുതൽ പ്രവർത്തിച്ചു വരുന്ന കൊയിലാണ്ടി മുസ്‌ലിം കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ ആസ്ഥാന കേന്ദ്രമായി നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന വിഡ്സം കൾച്ചറൽ സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ (2026 ജൂലൈ 26 ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള വിഡ്സം ഗ്രൗണ്ടിൽ വിഡ്സം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി നിർവ്വഹിക്കും.
പ്രസ്തുത പരിപാടിയിൽ സി പി സലിം, നാസർ ബാലുശ്ശേരി, മുജാഹിദ് ബാലുശ്ശേരി, ടി പി അബ്ദുൽ അസീസ്, കെ ജമാൽ മദനി, വിപി ഇബ്രാഹിംകുട്ടി, കെഎം ഷമീം എന്നിവർ പ്രസംഗിക്കും.
