ജീവനക്കാരും, പെൻഷനേഴ്സും, തൊഴിലാളികളും ധർണ്ണ നടത്തി

താമരശ്ശേരി : ബി.എസ്.എൻ.എൽ ജീവനക്കാരും, പെൻഷൻകാരും, കരാർ തൊഴിലാളികളും ധർണ്ണ നടത്തി. 2007 നു ശേഷം 10 വർഷത്തിലൊരിക്കൽ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണവും, പെൻഷൻ പരിഷ്കരണവും വർഷങ്ങളായിട്ടും നടപ്പാക്കിയിട്ടില്ല. കൂടാതെ പിരിച്ചുവിടലിനു ശേഷം ശേഷിച്ച കരാർ തൊഴിലാളികൾക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഇത്തരം വിഷയങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായിട്ടാണ് ധർണ്ണ സംഘടിപ്പിച്ചത്. താമരശ്ശേരി ടെലിഫോൺ എക്സ്ചേഞ്ചിനു മുമ്പിൽ വെച്ച് നടന്ന ധർണ്ണ സമരം ആൾ ഇന്ത്യാ കിസാൻ സഭ കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പർ ടി.കെ.അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.കെ.ബാബു - മുത്തേരി അദ്ധ്യക്ഷം വഹിച്ചു.ബി.എസ്.എൻ.എൽ.എംപ്ലോയിസ് യൂണിയൻ സംസ്ഥാന കമ്മിറ്റി മെമ്പർ പി. മനോജ് കുമാർ, പെൻഷനേഴ്സ് യൂണിയൻ ജില്ലാ അസി: സിക്രട്ടറി ഇ.മോഹനൻ, കരാർ തൊഴിലാളി യൂണിയൻ നേതാക്കളായ സി.കെ.വിജയൻ, എൻ - കെ.സുരേഷ് എന്നിവർ സംസാരിച്ചു. ഏരിയ സിക്രട്ടറി ഒ.പി.ഉണ്ണി സ്വാഗതവും, സുനിൽകുമാർ നന്ദിയും പറഞ്ഞു.