സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; തല ഭിത്തിയിൽ അടിപ്പിച്ച് വയോധികയുടെ മാല കവര്‍ന്ന് മോഷ്ടാക്കൾ
തൃശ്ശൂർ: സെന്‍സസ് എടുക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തിയ രണ്ടുപേര്‍ വയോധികയുടെ മാല കവര്‍ന്നു. വയോധികയുടെ തല ഭിത്തിയില്‍ അടിപ്പിച്ച് പരിക്കേല്‍പ്പിച്ചാണ് കവര്‍ച്ച നടത്തിയത്. കുന്നംകുളം ചൂണ്ടല്‍ സ്വദേശിനി തങ്കമണി(81) പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
