നാളെ എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ്; ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ (ജൂലൈ 24, വെള്ളിയാഴ്ച) രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. നീറ്റ് പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി രാജിവെയ്ക്കണമെന്നാണ് എസ്എഫ്ഐ ആവശ്യപ്പെടുന്നത്. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുകയാണ്. ഇതോടെ തുടർച്ചയായ രണ്ട് ദിവസമാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടക്കുക.
പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ രാജ്യവ്യാപകമായി വെള്ളിയാഴ്‌ച ആഹ്വാനം ചെയ്‌ത പഠിപ്പ് മുടക്ക് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടക്കുമെന്നും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു"
