താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് ലോകകപ്പ് ഫുട്ബോൾ പ്രവചന മൽസരം നടത്തി

താമരശ്ശേരി :  ഫിഫ ലോകകപ്പ് ഫുട്ബോൾ മൽസരത്തിൻ്റെ ഭാഗമായി താമരശ്ശേരി സർവീസ് സഹകരണ ബാങ്ക്  പ്രവചന മൽസരം സംഘടിപ്പിച്ചു. ഫൈനൽ മത്സരത്തിൽ   വിജയിക്കുന്ന   ടീമിനെ  പ്രവചിക്കാനുള്ള മൽസരത്തിൽ നാനൂറോളം  പേർ പങ്കെടുത്തു.

 ശരിയുത്തരം പ്രവചിച്ചവരിൽ നിന്ന് നറുക്കെടുപ്പിലൂടെ  അനിഘ വിജയിയായി തെരഞ്ഞെടുത്തു . ബാങ്ക് പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ വിജയിയെ  നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു.ബാങ്ക് ഡയറക്ടർമാരായ ഉല്ലാസ് കുമാർ ,കെ വി സെബാസ്റ്റ്യൻ ,രാജേന്ദ്രൻ ,അബ്ദുൽ ഹകീം ,ഓ പി ഉണ്ണി ,ബെൽനി എം എം ,ബിന്ദു ആനന്ദ് ,അബ്ദുൽ മജീദ് .ബാങ്ക് സെക്രട്ടറി ദീപ ജീവനക്കാരായ പ്രവീഷ് വി പി ......എന്നിവർ ചടങ്ങിൽ പങ്കെടുത്തു .