തെങ്ങിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.

​താമരശ്ശേരി: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്പായത്തോട് മിച്ചഭൂമി അഞ്ചാം പ്ലോട്ടിലെ താമസക്കാരനായ രാഘവൻ (ചിന്നൻ - 59) ആണ് മരിച്ചത്.

​കഴിഞ്ഞ ചൊവ്വാഴ്ച തെങ്ങുകയറ്റത്തിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയവേ ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.ഭാര്യ: ശോഭ . ​മക്കൾ : ഷിൽന, ശിൽജ, സോനുലാൽ ​മരുമക്കൾഷൈജു, ഷിബിൻ ലാൽ