കോരങ്ങാട് ഫ്ലാറ്റിൽ മോഷണം: മൊബൈലും പണവും ചെരുപ്പും കവർന്നു.
താമരശ്ശേരി: കോരങ്ങാട് ഹൈസ്കൂളിന് സമീപമുള്ള ഫ്ലാറ്റിൽ നിന്ന് മൊബൈൽ ഫോണും പണവും കവർന്നു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കളാണ് കവർച്ച നടത്തിയത്.കവർച്ച നടത്തിയ യുവാക്കളുടെ ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിച്ചിട്ടുണ്ട്.
ഫ്ലാറ്റിലെ താമസക്കാരനായ തോമസിന്റെ മൊബൈൽ ഫോണും പണവുമാണ് നഷ്ടപ്പെട്ടത്. ഇതിനുപുറമെ, സമീപത്ത് താമസിക്കുന്ന മറ്റൊരാളുടെ ഒരു ജോഡി പുതിയ ചെരുപ്പും സംഘം മോഷ്ടിച്ചു.താമരശ്ശേരി പോലീസിൽ പരാതി നൽകുമെന്ന് തോമസ് പറഞ്ഞു.
