പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് 'ഔട്ട്'

തിരുവനന്തപുരം: പൊതുനിരത്തുകളിൽ മീൻ വണ്ടികളിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരെ കർശന നടപടികളുമായി എംവിഡി. മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദേശം നൽകി. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്യും.

എംവിഡി ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീൻവണ്ടിയിൽ നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുർഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേൽ വീണിട്ടുണ്ടോ? അല്ലെങ്കിൽ ആ വെള്ളത്തിൽ വണ്ടി തഴുതിവീണ് അപകടത്തിൽപ്പെട്ടിട്ടുണ്ടോ?

​ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവർത്തികൾക്ക് ഇനി മോട്ടോർ വാഹന വകുപ്പിന്റെ വക 'ഫുൾ സ്റ്റോപ്പ്'!

​മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.

നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും കൂടാതെ പിഴയും ചുമത്തും

ഓർക്കുക:

മീൻവണ്ടികളിൽ നിന്ന് ഒഴുക്കിവിടുന്ന I വെള്ളം കാരണം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടാതെ വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു.