താമരശ്ശേരി ചുരത്തിൽ അതിരൂക്ഷ ഗതാഗതക്കുരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. ഇന്നലെ രാത്രി എട്ടാം വളവിൽ ബി.എം.ഡബ്ല്യു കാർ തകരാറിലായതിനെ തുടർന്ന് ആരംഭിച്ച യാത്രാതടസ്സം, തൊട്ടുപിന്നാലെ ഡീസൽ തീർന്ന ഇന്നോവ കാറും ചരക്കുലോറിയും കുടുങ്ങിയതോടെ കൂടുതൽ വഷളാവുകയായിരുന്നു. കാറുകൾ പിന്നീട് നീക്കം ചെയ്തെങ്കിലും തകരാറിലായ ചരക്കുലോറി ഇതുവരെ മാറ്റാൻ സാധിക്കാത്തതാണ് കുരുക്ക് നീളാൻ പ്രധാന കാരണമായത്.

​ഇന്നലെ രാത്രി ഒരു മണിയോടെ ചുരം ഇറങ്ങാൻ തുടങ്ങിയ വാഹനങ്ങൾക്ക് താഴെയെത്താൻ ഇന്ന് രാവിലെ ആറു മണിയോളം വേണ്ടിവന്നു. വഴിയിൽ മണിക്കൂറുകളോളം വാഹനങ്ങൾ കിടക്കുന്ന സ്ഥിതിയാണുള്ളത്. നിലവിൽ ചുരത്തിൽ പോലീസിന്റെ സാന്നിധ്യമില്ലാത്തത് ഗതാഗത നിയന്ത്രണത്തെ ബാധിക്കുന്നുണ്ടെന്നും ഇത് തടസ്സം വർധിപ്പിക്കുന്നുവെന്നും യാത്രക്കാർ പരാതിപ്പെടുന്നു.

​ഗതാഗതം ഭാഗികമായി മാത്രം മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തിൽ അധികൃതർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്: