പ്ലസ് വൺ വിദ്യാർഥിനി പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണു

കോഴിക്കോട്:കോഴിക്കോട് കക്കട്ടിൽ വിദ്യാർഥിനി കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. നാദാപുരം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വൈഗയാണ് തെറിച്ചുവീണത്.

രാവിലെ എട്ടരയോടെയാണ് സംഭവം. വിലങ്ങാട്ടിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി ബസിൽ കക്കട്ടിൽ ബസ് സ്റ്റോപ്പിൽ നിന്ന് കയറുന്നതിനിടെയാണ് അപകടം. 

ബസിൽ തിരക്ക് കൂടുതലായതിനെത്തുടർന്ന് വിദ്യാർഥിനി ബസിൽ കയറുന്നതിനിടെ ഓട്ടോമാറ്റിക് ഡോർ ഡ്രൈവർ ക്ലോസ് ചെയ്യുകയായിരുന്നു. ഡോർ അടഞ്ഞതിൻ്റെ തള്ളലിൽ വിദ്യാർഥിനി റോഡിലേക്ക് തലയിടിച്ച് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിൽ കൈക്കും കാലിനും പരിക്കേറ്റെങ്കിലും അപകടനില ഗുരുതരമല്ല.