പുതുപ്പാടിയിൽ കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതുപ്പാടി: മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (വ്യാഴാഴ്ച) പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി അവധി പ്രഖ്യാപിച്ചു.

​മഴ കനത്തതോടെ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി മുൻകരുതൽ നടപടിയായാണ് നടപടി. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.