"ഹരിത കർമ്മസേന ശേഖരിച്ച മാലിന്യത്തിനുള്ളിൽ പെരുമ്പാമ്പിനെ ചാക്കിലാക്കി ഉപേക്ഷിച്ച സംഭവം; കൊയിലാണ്ടി പോലിസ് അന്വേഷണം ആരംഭിച്ചു, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഹരിത കർമ്മസേന ശേഖരിച്ച മാലിന്യക്കെട്ടിൽ ജീവനുള്ള പെരുമ്പാമ്പിനെ ചാക്കിൽകെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു. മുത്താമ്പിയിലെ എം.സി.എഫിൽ പോലിസ് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലിസ് പരിശോധിച്ച് വരികയാണ്..
മാലിന്യകൂമ്പാരത്തിൽ പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി
നഗരസഭയിലെ സഹയോഗ് ഹരിതകർമ്മസേന കൺസോർഷ്യമാണ് കൊയിലാണ്ടി പോലിസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. നഗരസഭാ അധികൃതർക്കും ഹരിതകർമ്മസേനാ കൺസോർഷ്യം പരാതി നൽകിയിട്ടുണ്ട്. വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിൽ മനുഷ്യത്വവിരുദ്ധമായ പ്രവൃത്തി ചെയ്ത സാമൂഹ്യ വിരുദ്ധരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡണ്ട് റീന കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 10.30ന് മുത്താമ്പിയിലെ എം.സി.എഫിൽ ശേഖരിച്ചുവെച്ച ചാക്കുകളിൽ ഒന്നിൽ നിന്നാണ് ജീവനോടെ പെരുമ്പാമ്പിനെ കണ്ടെത്തിയത്. വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ ഒരുമിച്ച് ഒരിടത്തുവെച്ച് പിന്നീട് വാഹനവുമായെത്തി മാലിന്യങ്ങൾ വാഹനത്തിലിട്ട് എം.സി.എഫിലെത്തിച്ച് അവിടെ നിന്ന് വലിയ വാഹനങ്ങളിൽ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ശനിയാഴ്ചയാണ് വാർഡുകളിൽ മാലിന്യങ്ങൾ ശേഖരിച്ചുവെച്ചത്. ഇതിന്റെ കൂട്ടത്തിലേക്കാണ് പാമ്പിനെ ഉപേക്ഷിച്ചത്.
എം.സി.എഫിൽ അവിടിവിടെയായി ചിതറി കിടന്ന പ്ലാസ്റ്റിക് വറുകൾ ഒരു ചാക്കിലേക്ക് കൂട്ടിയിടാമെന്ന് കരുതിയാണ് ഹരിത കർമ്മസേന പ്രവർത്തകരായ സലില കുമാരിയും റീനയും കാലിചാക്കെന്ന് തോന്നിയ ഒരു ചാക്കെടുത്തത്. ചാക്ക് കമ്പികൊണ്ട് കെട്ടിയ നിലയിലായിരുന്നു. കെട്ടഴിച്ച് തുറന്നപ്പോൾ ഉള്ളിൽ മറ്റൊരു ചാക്കും കമ്പികൊണ്ട് കെട്ടിവെച്ചിരുന്നു. അത് തുറന്ന് കൈ ഉള്ളിലേക്ക് ആക്കി കുനിഞ്ഞ് നോക്കുമ്പോഴാണ് ചുരുണ്ട് കിടക്കുന്ന നിലയിൽ പാമ്പിനെ കണ്ടത്. രൂക്ഷമായ ദുർഗന്ധവുമുണ്ടായിരുന്നു. ചത്ത പാമ്പാണെന്ന് കരുതി പെട്ടെന്ന് ഭയന്ന് കവർ പുറത്തേക്ക് ഇടുകയായിരുന്നു. കുറച്ചുസമയത്തിനുള്ളിൽ തന്നെ പാമ്പ് പുറത്തേക്ക് ഇഴഞ്ഞുനീങ്ങി പോകുകയായിരുന്നെന്നാണ് ഹരിത കർമ്മസേന പ്രവർത്തകർ പറയുന്നു."
"മാലിന്യകൂമ്പാരത്തിൽ പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി നഗരസഭയിലെ സഹയോഗ് ഹരിതകർമ്മസേന കൺസോർഷ്യമാണ് കൊയിലാണ്ടി പോലിസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. നഗരസഭാ അധികൃതർക്കും ഹരിതകർമ്മസേനാ കൺസോർഷ്യം പരാതി നൽകിയിട്ടുണ്ട്. വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിൽ മനുഷ്യത്വവിരുദ്ധമായ പ്രവൃത്തി ചെയ്ത സാമൂഹ്യ വിരുദ്ധരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡണ്ട് റീന കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 10.30ന് മുത്താമ്പിയിലെ എം.സി.എഫിൽ ശേഖരിച്ചുവെച്ച ചാക്കുകളിൽ ഒന്നിൽ നിന്നാണ് ജീവനോടെ പെരുമ്പാമ്പിനെ കണ്ടെത്തിയത്. വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ ഒരുമിച്ച് ഒരിടത്തുവെച്ച് പിന്നീട് വാഹനവുമായെത്തി മാലിന്യങ്ങൾ വാഹനത്തിലിട്ട് എം.സി.എഫിലെത്തിച്ച് അവിടെ നിന്ന് വലിയ വാഹനങ്ങളിൽ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ശനിയാഴ്ചയാണ് വാർഡുകളിൽ മാലിന്യങ്ങൾ ശേഖരിച്ചുവെച്ചത്. ഇതിന്റെ കൂട്ടത്തിലേക്കാണ് പാമ്പിനെ ഉപേക്ഷിച്ചത്.
എം.സി.എഫിൽ അവിടിവിടെയായി ചിതറി കിടന്ന പ്ലാസ്റ്റിക് വറുകൾ ഒരു ചാക്കിലേക്ക് കൂട്ടിയിടാമെന്ന് കരുതിയാണ് ഹരിത കർമ്മസേന പ്രവർത്തകരായ സലില കുമാരിയും റീനയും കാലിചാക്കെന്ന് തോന്നിയ ഒരു ചാക്കെടുത്തത്. ചാക്ക് കമ്പികൊണ്ട് കെട്ടിയ നിലയിലായിരുന്നു. കെട്ടഴിച്ച് തുറന്നപ്പോൾ ഉള്ളിൽ മറ്റൊരു ചാക്കും കമ്പികൊണ്ട് കെട്ടിവെച്ചിരുന്നു. അത് തുറന്ന് കൈ ഉള്ളിലേക്ക് ആക്കി കുനിഞ്ഞ് നോക്കുമ്പോഴാണ് ചുരുണ്ട് കിടക്കുന്ന നിലയിൽ പാമ്പിനെ കണ്ടത്. രൂക്ഷമായ ദുർഗന്ധവുമുണ്ടായിരുന്നു. ചത്ത പാമ്പാണെന്ന് കരുതി പെട്ടെന്ന് ഭയന്ന് കവർ പുറത്തേക്ക് ഇടുകയായിരുന്നു. കുറച്ചുസമയത്തിനുള്ളിൽ തന്നെ പാമ്പ് പുറത്തേക്ക് ഇഴഞ്ഞുനീങ്ങി പോകുകയായിരുന്നെന്നാണ് ഹരിത കർമ്മസേന പ്രവർത്തകർ പറയുന്നു.
