നാളെ സംസ്ഥാന വ്യാപകമായി KSU വിദ്യഭ്യാസ ബന്ദ്.

തിരുവനന്തപുരം: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം.പിമാർക്ക് നേരെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ കൈയേറ്റത്തിലും പ്രതിഷേധിച്ച് നാളെ (23/07/2026, വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെ.എസ്.യു.

​സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും സ്കൂളുകളിലും ക്ലാസുകൾ ബഹിഷ്‌കരിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.