ആശ്വാസ കിരണം പദ്ധതി; ധനസഹായം 1,000 രൂപയാക്കി വർധിപ്പിച്ച് സർക്കാർ


തിരുവനന്തപുരം: ആശ്വാസ കിരണം പദ്ധതി പ്രകാരമുള്ള ധനസഹായം 1,000 രൂപയാക്കി വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 600 രൂപയില്‍ നിന്നാണ് 1,000 രൂപയാക്കി വര്‍ധിപ്പിച്ചത്.

സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവ്. നിലവില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ വാഗ്ദാനമാണ് സര്‍ക്കാര്‍ പാലിച്ചിരിക്കുന്നത്.

തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, 100 ശതമാനം അംഗപരിമിതര്‍, കിടപ്പിലായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ രോഗബാധിതര്‍ക്കും വാര്‍ധക്യം മൂലം ദൈനംദിന കാര്യങ്ങള്‍ക്ക് പരസഹായം ആവശ്യമുള്ളവര്‍ക്കുമാണ് ആശ്വാസ കിരണം വഴി പ്രതിമാസ ധനസഹായം കിട്ടുന്നത്.