ഡിവൈഎഫ്ഐ സമരം ഫലം കണ്ടു; കോഴിക്കോട് മെഡിക്കൽ കോളേജിൽ അന്യായമായി ഏർപ്പെടുത്തിയ ഫീസ് പിൻവലിച്ചു
കാൻസർ കണ്ടെത്തുന്നതിനുള്ള ബയോപ്സി പരിശോധന ഉൾപ്പെടെ പാത്തോളജി ലാബിൽ 14 പരിശോധനകൾ സൗജന്യമായിരുന്നു. ബയോപ്സി പരിശോധനയ്ക്ക് 150 രൂപയും ഫൈബ്രിനോജൻ പരിശോധനയ്ക്ക് 500 രൂപയും, രക്തം കട്ടപിടിക്കുന്നത് കണ്ടെത്താനുള്ള ലൂപ്പസ് ആന്റി കോഗുലന്റ് പരിശോധനയ്ക്ക് 800 രൂപയുമാണ് വർദ്ധിപ്പിക്കാനായിരുന്നു തീരുമാനം
സൗജന്യമായിരുന്ന ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ പതിവുപരിശോധനകൾക്കും പണം ഈടാക്കുന്നുണ്ട്. പരിശോധനകൾക്ക് ഉപയോഗിക്കുന്ന റീജൻ്റുകളുടെ അടക്കം ചെലവ് വർധിച്ചതാണ് ഫീസ് ഈടാക്കാൻ കാരണമെന്നായിരുന്നു വിശദീകരണം. കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഫീസ് ഈടാക്കാൻ തീരുമാനിച്ചത്
