സ്വാതന്ത്ര്യ ദിനത്തിൽ ആധുനിക ബസ് സ്റ്റോപ്പ് നാടിന് സമർപ്പിച്ച് റസിഡൻസ് കൂട്ടായ്മ
കട്ടിപ്പാറ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രദേശവാസികൾക്കായി ആധുനിക രീതിയിലുള്ള ബസ് സ്റ്റോപ്പ് നിർമ്മിച്ച് കട്ടിപ്പാറ നല്ലടം റസിഡൻസ് കൂട്ടായ്മ മാതൃകയായി. ഒട്ടേറെ സാമൂഹിക-ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഈ സ്വയം സഹായ സംഘത്തിന്റെ പുതിയ സംരംഭം നാട്ടുകാർക്ക് ഏറെ പ്രയോജനകരമാകും.
ബസ് സ്റ്റോപ്പ് പരിസരത്ത് സംഘം പ്രസിഡന്റ് ജബ്ബാർ കട്ടിപ്പാറ ദേശീയപതാക ഉയർത്തുകയും ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.
ചടങ്ങിൽ അബ്ദുറഹിമാൻ മുസ്‌ലിയാർ, മുഹമ്മദ് സി.കെ.സി, റാഷിദ് ടി, ഫൈസൽ കെ.കെ, ഷാജി, അബ്ദുറഹ്മാൻ പി, ഫസൽ റഹ്മാൻ, ബാബു, ശംസു, അശ്റഫ് പി, സലാം ദാരിമി, സലീം പുല്ലടി, ആശിഖ് സി.കെ.സി തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു
