ഫിലിം പ്രദർശനം നടത്തി

കട്ടിപ്പാറ :നെഹറു മെമ്മോറിയൽ ലൈബ്രറിയും സംസ്ഥാന ചലച്ചിത്ര അക്കാഡമിയും സംയുക്തമായി ഫിലിം പ്രദർശനം നടത്തി.

 ആദാമിൻ്റെ മകൻ അബു എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സജി മണിമല നിർവഹിച്ചു. ലൈബ്രറി പ്രസിഡണ്ട് ദേവസ്യ മഞ്ഞാനയിൽ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ  ഗോപു സാഗർ. സനിൽ പ്ലാകൂട്ടത്തിൽ.സി സിബി ഫ്രാൻസിസ്. ബാനുവർഗ്ഗീസ്. സുനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. സലിം പുല്ലടി സ്വാഗതവും അസീസ് നന്ദിയും പറഞ്ഞു. ചലച്ചിത്ര അക്കാഡമി സ്റ്റാഫ് ഈശ്വർ പദ്ധതി വിശദീകരിച്ചു
തുടന്ന് പ്രശസ്ത സിനിമയായ ദികിഡ് : ബൈസിക്കിൾ തീഫ്സ് .. അച്ചനുറങ്ങാത്ത വീട് എന്നീ സിനിമകൾ പ്രദർശിപ്പിച്ചു
ജനസ്സാനിധ്യം കൊണ്ട് പ്രോഗ്രാം ശ്രദ്ധേയമായി.