ഓണച്ചന്ത സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് താമരശ്ശേരി - ചുങ്കം ശാഖയിൽ തുടങ്ങി
താമരശ്ശേരി : താമരശ്ശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കും കൺസ്യൂമർഫെഡും സംയുക്തമായി നടത്തുന്ന *ഓണച്ചന്ത ചുങ്കം ശാഖയിൽ തുടക്കമായി.
ചുങ്കത്തെ ആദ്യ കിറ്റ് വിൽപ്പന മുൻജവാൻ വാഴാമ്പറ്റ രാമനുണ്ണി നായർക്ക് ബാങ്ക് വൈസ് പ്രസിഡണ്ട്
പി ഉല്ലാസ് കുമാർ നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബാങ്കിൻ്റെ
സീനിയർ ഡയറക്ടർ
കെ വി സെബാസ്റ്റ്യൻ,
പി എം അബ്ദുൽ മജീദ്, ആനപ്പാറക്കൽ ലോഹിതാക്ഷൻനായർ , ചുങ്കം ശാഖ മാനേജർ ആർ രാജേഷ്, സുധീഷ് വാസു, സുനിതാശശി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .ഇനിമുതൽ തിരുവോണം വരെ ബാങ്കിൻ്റെ തച്ചംപൊയിൽ ശാഖയിലും ചുങ്കം ശാഖയിലും
കെടവൂർ ഇഎംഎസ് സ്റ്റേഡിയത്തിനടുത്ത് നിന്നും കിറ്റുകൾ വിതരണം ചെയ്യുന്നു.
വിപണിയിൽ കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഇത്തരം ഓണച്ചന്ത നടത്തുന്നത്.
13 ഇനം സബ്സിഡി സാധനങ്ങളും വിലക്കുറവിൽ സബ്സിഡിയേതര സാധനങ്ങളും ഉൾപ്പെടുന്ന നാല് തരം കിറ്റുകളാണ് ചന്തയിൽ വില്പനക്കുള്ളത്.
