വയലോരം റസിഡൻസ് അസോസിയേഷൻ ഓണാഘോഷം
താമരശ്ശേരി:കോരങ്ങാട് വയലോരം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.
അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാകായിക മത്സരങ്ങൾ, പൂക്കളമത്സരം, വടംവലി, പരമ്പരാഗത ഓണക്കളികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.
മത്സരവിജയികൾക്ക് വാർഡ് മെമ്പർ ഹബീബ് റഹ്മാൻ സമ്മാനങ്ങൾ കൈമാറി.
