വട്ടോളിബസാറിൽ കാർ മറിഞ്ഞ് ഒരാൾ മരിച്ചു; നാലുപേർക്ക് പരിക്ക്

ബാലുശ്ശേരി: വട്ടോളിബസാറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. എറണാകുളം സ്വദേശി വിഷ്ണുവാണ് മരിച്ചത്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

​പരിക്കേറ്റവരിൽ ഒരാളെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കിനാലൂർ ജോഗർ കമ്പനിയിലെ കരാർ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ബാലുശ്ശേരിയിൽ നിന്ന് ഭക്ഷണം കഴിച്ച് കമ്പനിയിലേക്ക് തിരികെ പോകുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

​നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും ഹൈവേ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്