താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വാഹന ബാഹുല്യം കാരണം അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. 2 മുതൽ 8 വരെയുള്ള വളവുകൾക്കിടയിൽ കിലോമീറ്ററുകളോളമാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്.
6, 8 വളവുകളിലെ റോഡിന്റെ തകർച്ചയും പുലർച്ചെ ആറാം വളവിൽ ഒരു ട്രാവല്ലർ കുടുങ്ങിയതുമാണ് കുരുക്ക് രൂക്ഷമാക്കിയത്. അപകടത്തിൽപ്പെട്ട ട്രാവല്ലർ പിന്നീട് മാറ്റിയെങ്കിലും, രാത്രിയിൽ ചുരമിറങ്ങേണ്ടിയിരുന്ന മൾട്ടി ആക്സിൽ, ട്രെയിലർ ലോറികൾ വഴയിൽ കുടുങ്ങിയത് സ്ഥിതി കൂടുതൽ വശളാക്കി.
വലിയ വാഹനങ്ങൾ പൂർണമായും ചുരമിറങ്ങി കഴിഞ്ഞാൽ മാത്രമേ നിലവിലെ ഗതാഗതത്തടസ്സം പരിഹരിക്കാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
