പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

കട്ടിപ്പാറ:തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടിയന്തരമായി തൊഴിൽ ലഭ്യമാക്കുക, അയ്യങ്കാളി പദ്ധതി പുനരാരംഭിക്കുക, ഓണം ഫെസ്റ്റിവൽ അലവൻസ് 1200 അനുവദിക്കുക, കൂലി കുടിശ്ശിക മുഴുവൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിക്കുകയും പഞ്ചായത്ത്‌ അധികാരികൾക്ക് ഡിമാൻഡ് നോട്ടീസ് നൽകുകയും ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം നിധീഷ് കല്ലുള്ളതോട് സമരം ഉദ്ഘാടനം ചെയ്തു. വി. പി സുരജ അധ്യക്ഷത വഹിച്ചു.
കെ. ആർ ബിജു,സീന സുരേഷ്,കെ ടി മുഹമ്മദലി, അയൂബ് കാറ്റാടി എന്നിവർ സംസാരിച്ചു. സൗമ്യ പ്രജീഷ്, ശ്രീജില ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി.