സ്വാതന്ത്ര്യദിനാഘോഷം
താമരശ്ശേരി: രാജ്യത്തിൻ്റെ എൺപതാം സ്വാതന്ത്ര്യദിനം പള്ളിപ്പുറം(ചാലക്കര)ജി എം യു പി സ്‌കൂളിൽ
സമുചിതമായി ആഘോഷിച്ചു.
ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദുൽ റഷീദ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.പിടി എ വൈസ് പ്രസിഡൻ്റ് മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ചു.സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി പതാക കളറിംഗ്,ഫ്രീഡം ക്വിസ് എന്നീ മത്സരങ്ങൾ നടന്നു.സ്വാതന്ത്ര്യദിന അസംബ്ലിയിൽ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ,പ്രസംഗം എന്നിവ അവതരിപ്പിച്ചു.SRG കൺവീനർ സബിത ടീച്ചർ,സ്മിത ടീച്ചർ,രജത ടീച്ചർ എന്നിവർ നേതൃത്വം നൽകി.എംപിടിഎ ചെയർപേഴ്സൺ നഹല മെഹറിൻ,നൂറുദ്ധീൻ മാസ്റ്റർ ആശംസയർപ്പിച്ചു.എൻ മഹമൂദ് നന്ദി രേഖപ്പെടുത്തി.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.മധുര വിതരണവും നടത്തി.
