താമരശ്ശേരി സഹകരണ ബാങ്ക് ഓണച്ചന്ത തുടങ്ങി.

താമരശ്ശേരി  സർവ്വിസ് സഹകരണ ബാങ്കും കൺസ്യൂമർഫെഡും  സംയുക്തമായി  കെടവൂരിൽ വെച്ച് നടത്തുന്ന ഓണച്ചന്ത ബാങ്ക് പ്രസിഡണ്ട് കെ. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപന കെടവൂരിലെ മുതിർന്ന പൗരൻ ഉണ്ണിയേട്ടൻ  ഏറ്റുവാങ്ങി. പതിമൂന്നിനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും മറ്റു സാധനങ്ങൾ വിപണി വിലയിലും കുറച്ച് ലഭിക്കും. താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി രജിത അധ്യക്ഷനായ ചടങ്ങിൽ  സി.കെ. വേണു ഗോപലൻ. കെ.വി. സെബാസ്റ്റ്യൻ. സുന്ദരൻ. രാജേന്ദ്രൻ. ബിന്ദു ആനന്ദ്. ഒ.പി. ഉണ്ണി. പി. എം. അബ്ദുൾ മജിദ്. എ.പി. സജിത്ത്.രുഗ്മ  ശിവരാമൻ  എന്നിവർ ആശംസ നടത്തി. ബാങ്ക് വൈസ് പ്രസിഡണ്ട്. ഉല്ലാസ് കുമാർ സ്വാഗതവും ബാങ്ക് സെക്രട്ടറി ദിപ. നന്ദിയും പറഞ്ഞു.