ഓണച്ചന്ത താമരശ്ശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് തച്ചംപൊയിൽ ശാഖയിൽ തുടങ്ങി
താമരശ്ശേരി : താമരശ്ശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കും കൺസ്യൂമർഫെഡും സംയുക്തമായി നടത്തുന്ന ഓണച്ചന്ത തച്ചംപൊയിൽ ശാഖയിൽ തുടക്കമായി.
ശാഖയിലെ ആദ്യ കിറ്റ് വിൽപ്പന മുൻഗ്രാമപഞ്ചായത്ത് മെമ്പർ മുഹമ്മദ് അലി മാസ്റ്റർക്കും , കോരങ്ങാട് പി സി അബ്ദുൽ അലിക്കും ഭക്ഷ്യകിറ്റ് നൽകിക്കൊണ്ട് ബാങ്ക് വൈസ് പ്രസിഡണ്ട് പി ഉല്ലാസ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ ടി എം അബ്ദുൽ ഹക്കീം മാസ്റ്റർ, കെ പി ബീന, കെ വി സെബാസ്റ്റ്യൻ,
പി എം അബ്ദുൽ മജീദ്, തച്ചംപൊയിൽ ശാഖ മാനേജർ വി ലിജു, യുആർ ബൈജു, അബ്ദുല്ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു .ഇനിതുടർന്നുള്ള ദിവസങ്ങളിൽ ബാങ്കിൻ്റെ തച്ചംപൊയിൽ ശാഖയിലും, ചുങ്കം ശാഖയിലും, കെടവൂർ ഇ എം എസ് സ്റ്റേഡിയത്തിനടുത്ത് തയ്യാറാക്കിയ പ്രത്യേക സ്റ്റാളിൽ നിന്നും കിറ്റുകൾ വിതരണം ചെയ്യും.വിപണിയിൽ കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഇത്തരം സംയുക്ത ഓണച്ചന്തകൾ നടത്തുന്നത്.
13 ഇനം സബ്സിഡി സാധനങ്ങളുംപൊതുവിപണിയിൽ ഉള്ളതിനേക്കാൾ വിലക്കുറവിൽ മറ്റു സാധനങ്ങളും ഉൾപ്പെടുന്ന നാല് തരം കിറ്റുകളാണ് ചന്തയിൽ വില്പനക്കുള്ളത്.
