നീറ്റ് 2026: 143-ാം റാങ്കോടെ ഗവ. മെഡിക്കൽ കോളേജിൽ MBBS പ്രവേശനം നേടിയ ആസിം അബ്ദുൽ ഖാദറിന് അനുമോദനം

താമരശ്ശേരി: നീറ്റ് 2026 പരീക്ഷയിൽ സംസ്ഥാന തലത്തിൽ 143-ാം റാങ്ക് നേടി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ MBBS പ്രവേശനം കരസ്ഥമാക്കിയ തച്ചംപൊയിൽ E.K. സക്കീർ മാസ്റ്ററുടെ മകൻ ആസിം അബ്ദുൽ ഖാദറിനെ കേരള മുസ്ലിം ജമാഅത്ത്, SYS, SSF തച്ചംപൊയിൽ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു.

​തച്ചംപൊയിലിൽ നടന്ന ചടങ്ങിൽ മഅഷൂഖ് അഹദൽ തങ്ങൾ അധ്യക്ഷത വഹിച്ചു. അൻവർ ഫാളിലി പ്രാർഥന നിർവ്വഹിച്ചു. കോവൂർ മൊയ്തീൻ ഹാജി ആസിമിന് അനുമോദന ഷീൽഡ് കൈമാറി.

​ചടങ്ങിൽ സയ്യിദ് ഹുസൈൻ തങ്ങൾ, കെ.കെ. മുഹമ്മദ് ഹാജി, ഇബ്രാഹീം മുസ്ല്യാർ, അബ്ദുറഹിമാൻ മുസ്ല്യാർ, കുഞ്ഞി മുഹമ്മദ് സഖാഫി, സി.എം. ഉമർ ഹാജി, കെ.പി.എ. സലാം, സി.കെ. സുലൈമാൻ, സകീർ മാസ്റ്റർ, അസ്‌ലം ഫാളിലി, റഈസ് കെ.പി, സിറാജ് എൻ.പി, ജഅഫർ, സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.