കുതിച്ചുയര്‍ന്ന് സ്വര്‍ണവില; രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രണ്ട് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 3360 രൂപയാണ്. ഇന്ന് പവന് 960 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,14,880 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചിരിക്കുന്നത് 120 രൂപയാണ്. ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 14,360 രൂപ നല്‍കേണ്ടി വരും. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില പവന് 1,15,080 രൂപയായിരുന്നു. ആഗോള വിപണിയിലും സ്വര്‍ണം കുതിക്കുന്നതിന്റെ പ്രതിഫലനമെന്നോണമാണ് കേരളത്തിലും വര്‍ധനയുണ്ടായിരിക്കുന്നത്. യുഎസ് പലിശ നിരക്ക് വര്‍ധന സംബന്ധിച്ച പ്രതീക്ഷകള്‍ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സ്വര്‍ണവില രണ്ട് ശതമാനത്തിലധികം ഉയര്‍ന്നിരിക്കുന്നത്