മാതൃസംഗമവും ബോധവൽക്കരണ ക്ലാസും

താമരശ്ശേരി:പള്ളിപ്പുറം (ചാലക്കര)ജി എംയുപി സ്‌കൂളിൽ മാതൃസംഗമവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.Effective Parenting ,കുട്ടികളുടെ സുരക്ഷ എന്ന വിഷയത്തിൽ ലത്തീഫ് മാസ്റ്റർ കരുവാറ്റ രക്ഷിതാക്കൾക്കായി ക്ലാസ് എടുത്തു.സാഹില പ്രസിഡൻ്റും ,ഫാത്തിമത്ത് സുലൈഖ വൈസ് പ്രസിഡൻ്റുമായ പുതിയ എം പി ടി എ കമ്മിറ്റി നിലവിൽ വന്നു.പിടിഎ പ്രസിഡൻ്റ് ഫസൽ എ എം അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ്  സൈനബ ടീച്ചർ സ്വാഗതം പറഞ്ഞു.നൂറുദ്ധീൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.