വിശ്വഹിന്ദു പരിഷത്ത് താമരശ്ശേരി പ്രഖണ്ഡിന്റെ ആഭിമുഖ്യത്തിൽ " സ്ഥാപക ദിവസ്" (പതാക ദിനം ) ആചരിച്ചു
താമരശ്ശേരി:വിശ്വഹിന്ദു പരിഷത്ത് താമരശ്ശേരി പ്രഖണ്ഡിന്റെ ആഭിമുഖ്യത്തിൽ " സ്ഥാപക ദിവസ്" (പതാക ദിനം ) ആചരിച്ചു.
ചടങ്ങിൽ താമരശ്ശേരി പ്രഖണ്ഡ് പ്രസിഡന്റ് പ്രഭാകരൻ പുലരി പതാക ഉയർത്തി ജനറൽ സെക്രട്ടറി ഷാജി അമ്പലപ്പടി സ്വാഗതം പറഞ്ഞു.
ജില്ലാ ജോയിന്റ് സെക്രട്ടറി ഹരിപ്രസാദ് പൂനൂർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വിജയൻ കണ്ടംക്കുന്ന്, ബിൽജുരാമദേശം, അർജ്ജുൻ ഓടക്കുന്ന്, CK സന്തോഷ്,ck വേണു, ദുർഗ്ഗാവാഹിനി ജില്ലാ സംയോജിക സലൂജ വിജയൻ എന്നിവർ സംസാരിച്ചു.
