നാളെ മുതല്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; ഇന്ന് തുറന്ന് പ്രവര്‍ത്തിച്ചേക്കും

ന്യൂഡൽഹി: ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് തുടർച്ചയായി അഞ്ച് ദിവസം അടഞ്ഞുകിടക്കുന്നത് ഒഴിവാക്കാനായി ഞായറാഴ്ച ബാങ്ക് തുറക്കുന്നതിൽ ആശയക്കുഴപ്പം. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് പ്രകാരം ഞായർ അവധിദിനമായതിനാൽ യൂണിയൻ അംഗങ്ങൾ ആരും ശാഖകളിൽ ജോലിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. എന്നാൽ, ഞായറാഴ്ച പ്രവർത്തിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. ഇതുപ്രകാരം എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ ഞായറാഴ്ച പ്രവർത്തിക്കുമെന്ന് വ്യക്തമായിട്ടുമുണ്ട്. പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ആയി ചുരുക്കുക, കേന്ദ്ര സർക്കാരിന്റെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിൽ മാറ്റംവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 28, 29, 30 തീയതികളിലാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്.