സീഡ്സ് എക്സാം: കുട്ടികൾക്ക് കൈത്താങ്ങ്.

ചമൽ : ഗവൺമെന്റ് എൽ പി സ്കൂളിൽ മാസംതോറും നടത്തിവരുന്ന സീഡ്സ് എക്സാം കുട്ടികളുടെ പഠന പിന്നാക്കാവസ്ഥയ്ക്കുള്ള പരിഹാരമായി. 
പഠന വേഗത കുറഞ്ഞ കുട്ടികൾക്ക് എല്ലാ ദിവസവും ഒരു മണിക്കൂർ പ്രത്യേക പരിശീലന പരിപാടി നടന്നുവരുന്നു. ഏറ്റവും മികവുപുലർത്തുന്ന കുട്ടിക്ക് ക്യാഷ് അവാർഡ് നൽകുമെന്ന് ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് അറിയിച്ചു.
 പ്രത്യേക മോഡ്യൂൾ തയ്യാറാക്കി നടത്തുന്ന ദൈനംദിന പരിശീലന പരിപാടിക്ക് അശ്വതി എ ആർ., രമ്യ അരവിന്ദ്, ഷംല പി.എച്ച് രേഖ കെ എന്നിവർ നേതൃത്വം നൽകുന്നു.