നിർമ്മാണ തൊഴിലാളി പെൻഷനും അവരുടെ ആനുകൂല്യങ്ങളും കുടിശ്ശിക സഹിതം വിതരണം ചെയ്യുക
താമരശ്ശേരി : കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു താമരശ്ശേരി ഏരിയ സമ്മേളനം തച്ചംപൊയിൽ സഖാവ് ആനത്തലവട്ടം അനന്തൻ നഗറിൽ നടന്നു.
നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും കുടിശ്ശികസഹിതം വിതരണം ചെയ്യാൻ സമ്മേളനത്തിൽ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനം സിഐടിയു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു.
യൂണിയൻ ഏരിയ പ്രസിഡണ്ട് ഇ പി സജികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എൻ കെ സുരേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം എ മജീദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം വി എം ബാലചന്ദ്രൻ ജില്ലാ ജോയിൻ സെക്രട്ടറി പി ടി ബാബു എന്നിവർ സംസാരിച്ചു പി എം അബ്ദുൽ മജീദ് സ്വാഗതവും പി എം ചന്ദ്രൻ നന്ദിയും പറഞ്ഞു പുതിയ ഭാരവാഹികളായി
ഇ പിസജികുമാർ പ്രസിഡണ്ട് എം എ മജീദ് ജനറൽ സെക്രട്ടറി കെ കൃഷ്ണനുണ്ണി ട്രഷററായും തിരഞ്ഞെടുത്തു.
