നസ്രത്ത് എൽപി സ്കൂളിന്റെ അക്കാദമിക മികവ്
കട്ടിപ്പാറ: അക്കാദമിക മികവ് വാനോളം ഉയർത്തി ടാലൻഷ്യ 3.0 മെഗാ ക്വിസ്സിൽ വൻവിജയം നേടി നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ . താമരശ്ശേരി കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ 'ടാലൻഷ്യ 3.0' എന്ന പേരിൽ കുട്ടികൾക്കായി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സരത്തിലാണ് നസ്രത്ത് എൽ പി സ്കൂൾ ഈ നേട്ടം കൈവരിച്ചത് . കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മെഗാ ക്വിസ് മത്സരത്തിൽ മുപ്പതിൽപരം സ്കൂളുകളെ പിന്തള്ളിയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇഹാൻ ഇക്ബാൽ , ഋഷി കൃഷ്ണ എന്നീ കൊച്ചു മിടുക്കർ സ്കൂളിന്റെയും നാടിന്റെയും അഭിമാന താരങ്ങളായത്. നസ്രത്ത് എൽ പി സ്കൂളിൻ്റെ വിജയത്തേരിൽ ഒരു പൊൻതൂവൽ കൂടി ചേർത്ത് വച്ച ഇഹാൻ ഇക്ബാൽ മുഹമ്മദ് ഇക്ബാലിൻ്റെയും ഹാജറയുടെയും മകനും ഋഷി കൃഷ്ണ പ്രജീഷ് വി പി യുടെയും,അമൃതയുടെയും മകളുമാണ്.
സ്കൂൾ മാനേജർ ഫാ. പ്രിയേഷ് തേവടിയിൽ, പിടിഎ പ്രസിഡൻ്റ് ശ്രീ ഷാഹിം ഹാജി, എം പി ടി എ പ്രസിഡണ്ട് നീതു, പ്രധാനാധ്യാപിക ശ്രീമതി ചിപ്പി രാജ് എന്നിവർ വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
പിന്നിൽ പ്രവർത്തിച്ച ആഷ്ന റോസ് ടീച്ചർക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രധാനാധ്യാപിക ആശംസകൾ നേർന്നു .
