ചെമ്പ്രക്കുണ്ട അങ്കണവാടിയിൽ ബാല്യ പോഷണം പരിപാടി.
കട്ടിപ്പാറ: ഐ.സി.ഡി.എസ് കൊടുവള്ളി, എഫ്.എച്ച്.സി കട്ടിപ്പാറ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പ്രക്കുണ്ട അങ്കണവാടിയിൽ “ബാല്യ പോഷണം” അങ്കണവാടി കുട്ടികൾക്കുള്ള ത്രൈ മാസ ആരോഗ്യ പരിശോധനയും പോഷക മാസാചരണവും സംഘടിപ്പിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഹിം ഹാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുഫിറ പി.എസ്., ജംഷീന വി.കെ., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദലി കെ.ടി., നസീമ, ഷീസ് ജംഷീന, അസീസ്, നജ്മ റഷീദ്, എ.എൽ.എം.എസ്.ഇ അംഗങ്ങളായ സലിം പുല്ലടി, അസീസ് അമരാട് എന്നിവർ ആശംസകൾ നേർന്നു.
ഡോ. സഫീന ആരോഗ്യ ക്ലാസ് എടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജാസ്മിൻ സ്വാഗതവും ഷീബ മണി നന്ദിയും പറഞ്ഞു..
