വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കട്ടിപ്പാറ മൃഗാശുപത്രിയിൽ 'ക്ലീനിങ് ആൻഡ് ഗ്രീനിങ് ക്യാമ്പയ്ൻ' സംഘടിപ്പിച്ചു
കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂൾ മലയാള മനോരമ 'നല്ല പാഠം' യൂണിറ്റിൻ്റെ നേതൃത്വത്തിൽ കട്ടിപ്പാറ മൃഗാശുപത്രിയിൽ 'ക്ലീനിങ് ആൻഡ് ഗ്രീനിങ് ക്യാമ്പയ്ൻ' (Cleaning & Greening Campaign) സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ . ഷാഹിം ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.
ആശുപത്രിയിലെത്തുന്ന പൊതുജനങ്ങൾക്കും കർഷകർക്കും സൗഹൃദപരമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയ്ൻ സംഘടിപ്പിച്ചത്. 'നല്ല പാഠം' വിദ്യാർത്ഥികൾ, അധ്യാപകർ, വെറ്ററിനറി ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ചേർന്ന് ആശുപത്രി മുറ്റവും പരിസരവും ശുചീകരിക്കുകയും, വിവിധയിനം ഔഷധസസ്യങ്ങളും വൃക്ഷത്തൈകളും വച്ചുപിടിപ്പിക്കുകയും ചെയ്തു. നല്ല പാഠം കോ ഓർഡിനേറ്റർമാരായ സിന്ധു മാത്യു, ട്രിഫ്റ്റി സെബാസ്റ്റ്യൻ, വെറ്ററിനറി സർജൻ ഡോ. എം. മുഹമ്മദ് ആസിഫ് തുടങ്ങിയവർ നേതൃത്വം നൽകി.
