മൂരാടിയിൽ ടാങ്കർ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

​വടകര: ദേശീയപാതയിൽ മൂരാടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി  പെരുമാള്‍പുരം വടക്കേട്ടിൽ സജീർ (45)ആണ് മരിച്ചു.ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു അപകടം.

​പയ്യോളിയിലെ സ്വന്തം വീട്ടിൽ നിന്നും ഭാര്യവീടായ താമരശ്ശേരി കോരാങ്ങാട്ടേക്ക് ബൈക്കിൽ പോകുകയായിരുന്ന സജീറിനെ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.

​ അബ്ദുള്ളയുടെയും ആയിശയുടെയും മകനാണ്.

ഭാര്യ: ഫസീല (കോരാങ്ങാട്, താമരശ്ശേരി). അബു ( പൂഴിക്കുന്നാംമേട് കോരങ്ങാട് മകളാണ്)

 മക്കൾ: മുഹമ്മദ് ഷർഹാൻ, മുഹമ്മദ് ഫൈസാൻ, ഷാലിഹ ഷീൻസ്. സഹോദരങ്ങൾ: ഹനീഫ, നൗഫൽ, സജ്ന