മദ്യലഹരിയിലുണ്ടായ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

വയനാട്:മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.ചേകാടി തോണിക്കടവ് ശേഖരൻ, തമിഴ്‌നാട് നാഗപട്ടണം പനീർ സെൽവം കാത്താൻ എന്നിവരെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം അപ്പുറത്ത് പൊയിൽ ലൈജു ആണ് മരിച്ചത്. ലൈജുവിൻ്റെ സുഹൃത്ത് കൊല്ലം സ്വദേശി വെട്ടേറ്റ് പരികേറ്റ ഷഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആനപ്പാറയിലെ വാടക വീട്ടിൽ വെച്ച് ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.