താമരശ്ശേരി സബ് ജില്ല CH പ്രതിഭ ക്വിസ്..

താമരശ്ശേരി : കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയനായ നേതാവുമായ CH മുഹമ്മദ് കോയ സാഹിബിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന വിജ്ഞാന കൈരളിയുടെ അറിവുത്സവം CH പ്രതിഭ ക്വിസ് സീസൺ 8 ശ്രദ്ധേയമായി. മുൻ 
MLA  വി എം ഉമ്മർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല ഭാരവാഹി മുനീർ മാസ്റ്റർ അധ്യക്ഷനായി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അയ്യൂബ് ഖാൻ നിർവഹിച്ചു.മുഹമ്മദ്‌ സാലിഹ് മണൽവയൽ, ഹസീന ടീച്ചർ പള്ളിപ്പുറം, ഷബീജ് മാസ്റ്റർ കന്നൂട്ടിപ്പാറ, ഫൈസ് ഹമദാനി,കന്നൂട്ടിപ്പാറ, ബഷീർ മാസ്റ്റർ അടിവാരം, ഷംല ടീച്ചർ ചമൽ, ഷാഹിന കെ എ, ഹസീബ ടീച്ചർ,മുംതാസ് വി കെ, റാണിയ കോളിക്കൽ എന്നിവർ സന്നിഹിതരായി. പ്രോഗ്രാം കോഡിനേറ്റർ  കെസി ശിഹാബ് സ്വാഗതവും, സാബിറ ടീച്ചർ നന്ദിയും പറഞ്ഞു..