ലിവ് ഇൻ റിലേഷൻഷിപ്പും അതിലുണ്ടായ കുഞ്ഞിനേയും മറച്ചുവെച്ചുള്ള വിവാഹം കുറ്റകൃത്യം: ഹൈക്കോടതി
കൊച്ചി: ലിവ് ഇൻ ബന്ധവും അതിലുണ്ടായ കുഞ്ഞിനേയും മറച്ചുവെച്ച് മറ്റൊരു വിവാഹത്തിന് തയ്യാറാകുന്നത് കുറ്റകൃത്യമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
കോഴിക്കോട് ഫറോഖ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർണായക നിരീക്ഷണം. ബിഎൻഎസ് 69-പ്രകാരം പ്രാഥമികമായി കുറ്റകരമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. വ്യാജവിവാഹ വാഗ്ദാനം നടത്തി, ലൈംഗിക പീഡനക്കേസുകളിൽ ചുമത്തുന്ന വകുപ്പാണ് ബിഎൻഎസ് 69.
