കാറിനു പിന്നിൽ ബൈക്ക് ഇടിച്ച് അപകടം;യുവാവിന് പരിക്ക്
താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമി ജംഗ്ഷന് സമീപം കാറിനു പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ അടിവാരം പാലക്കുന്ന് അഭിജിത്തിനാണ് പരിക്കേറ്റത്, ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മുക്കം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . ഇരു വാഹനങ്ങളും അടിവാരം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു.
.
