യൂത്ത് കോൺഗ്രസിന്റെ ദിനരാത്ര സത്യാഗ്രഹം സമാപിച്ചു
താമരശ്ശേരി: താമരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദിനരാത്ര സത്യാഗ്രഹം സമാപിച്ചു. സമാപന സമ്മേളനം കൃഷിമന്ത്രി അഡ്വ. പി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
മോദി സർക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർന്നതായി അഡ്വ. പി. സിദ്ദീഖ് പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി തകർക്കുന്ന കേന്ദ്രസർക്കാർ അജണ്ടകൾക്കെതിരെ ഇന്ത്യയിലെ ജനാധിപത്യ സമൂഹം ഉയിർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് ഡൽഹിയിലെ ജന്തർ മന്ദിറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങളെ തകർത്തുകൊണ്ട് എക്കാലവും അധികാരത്തിൽ കടിച്ചുതൂങ്ങാമെന്നാണ് മോദി സർക്കാർ കരുതുന്നതെന്നും അദ്ദേഹം വിമർശിച്ചു. 2029-ൽ രാജ്യത്തെ വീണ്ടെടുക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് ഇന്ത്യയുടെ ഗ്രാമ നഗരങ്ങൾ ഏറ്റടുത്തെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. ടി . സിദ്ദീഖ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്,മുൻ എം.എൽ.എ. വി.എം. ഉമ്മർ മാസ്റ്റർ, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സജീന ടീച്ചർ, ഡി.സി.സി. ജന സെക്രട്ടറി എം.ടി. അഷ്റഫ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷെഹീൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി പി ദുൽകിഫിൽ, പി സി . ഹബീബ് തമ്പി, ഫസൽ പാലങ്ങാട്, ജ്യോതി ഗംഗാധരൻ, പി ഗിരീഷ് കുമാർ നവാസ് മാസ്റ്റർ , ജോസഫ് മാത്യൂ , ചിന്നമ്മ ജോർജ്, ഷിജ ദിലീപ്,സൗജ അബ്ദുറഹിമാൻ,നസീറ ഷരീഫ്,ബബിത സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
എം പി സി ജംഷിദ് അധ്യക്ഷത വഹിച്ചു .അൻഷാദ് മലയിൽ സ്വാഗതവും കാവ്യ വി ആർ നന്ദിയും അർപ്പിച്ചു.
