കോരങ്ങാട് ജി.എൽ.പി. സ്കൂളിൽ ‘കതിർ’ കാർഷിക ക്ലബ്ബ് രൂപീകരിച്ചു

താമരശ്ശേരി: കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കതിർ’ കാർഷിക ക്ലബ്ബ് കോരങ്ങാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ രൂപീകരിച്ചു.  യോഗത്തിൽ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡന്റ് മഹേന്ദ്രൻ എ.ടി. അധ്യക്ഷത വഹിച്ചു. എം.പി.ടി.എ. പ്രസിഡന്റ് സീനത്ത് നന്ദി രേഖപ്പെടുത്തി.

ക്ലബ്ബിന്റെ ഭാരവാഹികളായി താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലിയെ ചെയർമാനായും ഹെഡ്മിസ്ട്രസ് മിനി ടീച്ചറെ കൺവീനറായും കൃഷി ഓഫീസറെ ജോയിന്റ് കൺവീനറായും അനുരൂപ ടീച്ചറെ നോഡൽ ഓഫീസറായും തിരഞ്ഞെടുത്തു.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീറ,വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ കാവ്യ വിആർ വാർഡ് മെമ്പർ ഹബീബ് റഹ്മാൻ, പി.ടി.എ.  അംഗം അഭിഷേക് എം.പി.ടി.എ. വൈസ് പ്രസിഡന്റ് സീനത്ത്,കർഷക പ്രതിനിധി അശോകൻ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ പി.ടി.എ. വൈസ് പ്രസിഡൻ്റ് സുജീഷ്.എം പി.ടിഎ പ്രസിഡൻ്റ് രശ്മി, എസ്.എം.സി., എം.പി.ടി.എ. ഭാരവാഹികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

വിദ്യാർഥികളിൽ ചെറുപ്പം മുതൽ കാർഷിക അഭിരുചിയും കൃഷിയോടുള്ള താൽപര്യവും വളർത്തുക, പ്രകൃതിസൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ജീവിതശീലങ്ങൾ വളർത്തിയെടുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ആരോഗ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ‘കതിർ’ കാർഷിക ക്ലബ്ബിന്റെ രൂപീകരണത്തോടെ സ്കൂളിൽ തുടക്കമായി.