സിബിഎസ്ഇ 10, പ്ലസ്‌ടു ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16 മുതൽ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 ചൊവ്വാഴ്ചയാണ് ഇരുക്ലാസുകളിലെയും പരീക്ഷകൾ ആരംഭിക്കുന്നത്.  എല്ലാ പരീക്ഷകളും രാവിലെ 10:30നാണ് തുടങ്ങുക.

പത്താം ക്ലാസിൽ 83 വിഷയങ്ങളിലും പന്ത്രണ്ടാം ക്ലാസിൽ 121 വിഷയങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാ തീയതികളുടെ വിശദമായ ടൈംടേബിൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cbse.gov.in-ൽ ലഭ്യമാണ്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വെബ്‌സൈറ്റ് സന്ദർശിച്ച് തീയതികൾ പരിശോധിക്കാവുന്നതാണ്."