സബ്ജില്ലാ കലോത്സവം എം.ജി.എം ഹയർ സെക്കൻ്ററിയിൽ

താമശ്ശേരി : ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കൻഡറി സ്കൂളിൽ ഈ മാസം 18, 19 തീയതികളിൽ നടക്കുന്ന  താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
 സ്വാഗത സംഘം രൂപീകരണയോഗം സ്‌കൂൾ മാനേജർ ഫാ. വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഫാ എബി കുര്യൻ അധ്യക്ഷത വഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ മുഖ്യാതിഥിയായി പങ്കെടുത്തു.
 ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പ്രമോദ് കെ.വി മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ മോളി ആൻ്റോ, കട്ടിപ്പാറ പഞ്ചായത്ത് മെമ്പർ പി.സി തോമസ്, പി.ടി.എ വൈസ് പ്രസിഡണ്ട് ഡെന്നി വർഗീസ്, വി.വി. ഇ. എസ് സെക്രട്ടറി എ പി ബഷീർ, പി.ജി രാധാകൃഷ്ണൻ എച്ച്.എം ഫോറം കൺവീനർ മുനീർ മാസ്‌റ്റർ, സി.പി സാജിദ്, കെ.സി ശിഹാബ്, ഇൽഷാജ് പി , സനത്ത് ബാബു സി.ജി. പ്രസംഗിച്ചു. തുടർന്ന് കലോത്സവ നടത്തിപ്പിനായുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു താനിക്കാക്കുഴി ചെയർമാനും ഫാദർ വർഗീസ് ജോൺ വർക്കിംഗ് ചെയർമാനുമായ സ്വാഗത സംഘത്തിൻ്റെ ജനറൽ കൺവീനർ ഹയർസെക്കൻ്റി സ്‌കൂൾ പ്രിൻസിപ്പാൾ റോയി സാമുവേലും കൺവീനർ ഹെഡ്‌മാസ്‌റ്റർ സജി ജോണുമാണ്. വിവിധങ്ങളായ സബ് കമ്മിറ്റികളും രൂപീകരിച്ചു.

 യോഗത്തിൽ താമരശ്ശേരി സബ് ജില്ലയിലെ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ചുകൊണ്ട്  പ്രധാനാദ്ധ്യാപകർ, പ്രിൻസിപ്പൽമാർ, അധ്യാപക സംഘടന പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ കല രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങൾ, ആരോഗ്യപ്രവർത്തകർ, സ്കൂൾ പിടിഎ എക്സിക്യൂട്ടീവ്  മെമ്പേഴ്സ്, എം പി ടി എ മെമ്പേഴ്സ്, വ്യാപാരികൾ, രക്ഷിതാക്കൾ അധ്യാപകർ അനധ്യാപകർ പങ്കെടുത്തു. പ്രിൻസിപ്പാൾ റോയി സാമുവേൽ സ്വാഗതവും ഹെഡ്മാസ്റ്റർ സജി ജോൺ നന്ദിയും പറഞ്ഞു.