താമരശ്ശേരി പഞ്ചായത്ത് അംഗൻവാടി പ്രവേശനോൽസവം

താമരശ്ശേരി പഞ്ചായത്ത് അംഗൻവാടി പ്രവേശനോൽസവം പഞ്ചായത്ത്തല ഉദ്ഘാടനം കോരങ്ങാട് അംഗൻവാടിയിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി നിർവ്വഹിച്ചു.

വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഹബീബുറഹ്മാൻ, ഐ സി.ഡി.എസ് സുപ്രവൈസർ ശ്രുതി, മിനി, നാരായണൻ മാസ്റ്റർ, സുന്ദരൻ ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 32 അംഗൻവാടികളിലും പ്രവേശനോൽസവം നടത്തി